മഴ നഗരത്തിന്റെ സാന്ധ്യാകാശത്തില്‍ വിങ്ങിനില്‍ക്കുകയാണ്.പെയ്യാന്‍ തുടങ്ങിയിട്ടില്ല. ഇടിമിന്നലിന്റെ പക്കമേളം മുഴങ്ങുന്നുണ്ടെങ്കിലും നഗരം അത് ശ്രദ്ധിക്കുന്നതേയില്ല. ഒഴുകി നീങ്ങുന്ന വാഹനവ്യൂഹങ്ങള്‍ക്കകത്തെ മനുഷ്യര്‍ മേഘങ്ങളുടെ വീര്‍പ്പുമുട്ടല്‍ അറിഞ്ഞില്ല.കണ്ണഞ്ചിക്കുന്ന പ്രകാശ പ്രളയത്തില്‍ മിന്നലിന്റെ വാള്‍ത്തിളക്കം കണ്ടതേയില്ല.
ട്യൂഷന്‍ കഴിഞ്ഞ് അച്ഛന്റെ കാറില്‍ മടങ്ങുന്ന കുട്ടി കരിനീലിമയാര്‍ന്ന മഴമേഘങ്ങള്‍ കണ്ടു. മഴയുടെ പളുങ്കുമണികള്‍ പൊട്ടിവീഴാന്‍ തുടങ്ങുകയാണ്.പക്ഷേ അവന് സന്തോഷം തോന്നിയില്ല. രാത്രിമഴയത്ത് എങ്ങനെയാണ് മുറ്റത്ത് കളിവള്ളമിറക്കുക? അവന്റെ ആകാശത്തുനിന്നും നിരാശ തുള്ളികളായി പെയ്യാന്‍ തുടങ്ങി.
സുരക്ഷിതമായ നാലു ചുവരുകള്‍ക്കുള്ളില്‍ അന്തിയുറങ്ങുന്ന സുവര്‍ണ്ണസ്വപ്നം കണ്ടുകൊണ്ട് കടത്തിണ്ണയിലുറങ്ങുന്ന കുട്ടി ഇരുണ്ടുതൂങ്ങുന്ന മേഘങ്ങളെ ഭയപ്പാടോടെ നോക്കിയിരുന്നു. അവന് അഭയമായി ആരുമുണ്ടായിരുന്നില്ല.മഴ അവന്റെ പഴന്തുണിക്കിടക്ക നനയ്ക്കും. ശീതക്കാറ്റ് ചാക്കുകഷണത്തിന്റെ മറയെ ഭേദിച്ച് അവന്റെ ഉറക്കം കെടുത്തും. പെരുമഴയത്ത് കുടപിടിച്ചുപോകുമ്പോള്‍ ആളുകള്‍ക്ക് കാരുണ്യം നാണയത്തുട്ടുകളാവില്ല. മഴയുടെ തണുപ്പില്‍ വിശപ്പിന്റെ കാട്ടുമൃഗം ചുരമാന്തും.
പൊടുന്നനെ രണ്ടു കുട്ടികളുടെയും കാഴ്ചയില്‍ നഗരത്തിനുമീതെ ഹുങ്കാരത്തോടെ മഴ വന്നു നിറഞ്ഞു .
Monday, August 23, 2010
Subscribe to:
Post Comments (Atom)



കാഴ്ചകളും, അനുഭവങ്ങളും പല തരത്തില്‍...
ReplyDeleteനന്നായിരിക്കുന്നു...
ReplyDeleteകൊള്ളാം! എങ്കിലും പലപ്പോഴും പറഞ്ഞ ഒരു തീം അല്ലെ ഇത്
ReplyDeleteതീമില്‍ പുതുമയീല്ല..എങ്കീലും കൊള്ളാം
ReplyDelete:)
ReplyDeleteഒരു മഴക്കാഴ്ച.
ReplyDeleteകൊള്ളാം.
List your blog for FREE in Malayalam Blog Directory Powered By Malayalam Songs
ReplyDeleteമഴ, മഴ, മഴ,വന്നല്ലോ...... കഥ നന്നായിട്ടുണ്ട്.
ReplyDeleteകൊള്ളാം മാഷെ
ReplyDeleteപ്രഷാന്തേട്ടാ, കഥ നന്നായിട്ടുണ്ട്.
ReplyDeleteഅഭിനന്ദനങ്ങള്‍.
ഇനിയും കാണാം.
മഴ(കഥ)യില്‍ നനഞ്ഞു. സന്തോഷം
ReplyDelete