Friday, December 11, 2009

ആള്‍ ദൈവങ്ങള്‍ ഉണ്ടാകുന്നത്‌

മൂലധനത്തിന്റെ പ്രലോഭനീയമായ നവപ്രത്യയശാസ്ത്രത്തിന്റെ തുറന്ന വാഹനത്തില്‍ പുറം തിരിഞ്ഞുനിന്ന് പട്ടിണിക്കാരനും ഭൂരഹിതനും പീഡിതനും സ്വപ്നത്തിന്റെയും നീതിമോഹത്തിന്റെയും ഒഴിഞ്ഞ പാനപാത്രങ്ങള്‍ വച്ചുനീട്ടിയ സഖാവിനെ അവര്‍ രക്ഷകന്റെ കുപ്പായവും കിരീടവുമണിയിച്ചു.
വാഗ്ദാനങ്ങളുടെ ദൈവം.
ഈ ദൈവത്തിന്‌ ഒഴിഞ്ഞ പാനപാത്രങ്ങള്‍ നിറയ്ക്കാനുള്ള സിദ്ധിയില്ലെന്നും നിറഞ്ഞ പാനപാത്രങ്ങള്‍ തങ്ങളുടെ കൈകളിലാണെന്നും അവ തട്ടിയെടുത്ത്‌ അച്ചടക്കത്തിന്റെ അറയില്‍ സൂക്ഷിച്ചവര്‍ ആവര്‍ത്തിച്ചിട്ടും ജനങ്ങള്‍ സഖാവില്‍ നിന്ന് പിരിയാന്‍ കൂട്ടാക്കാതിരുന്നതിനാല്‍ -
നേതാവിന്‌ പാകത്തിലുള്ള ചങ്ങല തീര്‍ക്കുന്നതിരക്കിലായി പാര്‍ട്ടി.
ചങ്ങല പൊട്ടിച്ച സഖാവിന്റെ മണ്ണുമാന്തികള്‍ പാര്‍ട്ടിയുടെ അന്നദാദാക്കളായ ചില വിശുദ്ധ പശുക്കളെ തോണ്ടിയപ്പോള്‍ -
പാര്‍ട്ടി ബുദ്ധിജീവി നിര്‍ദ്ദേശാനുസരണം പേന കൈയ്യിലെടുത്തു.
നേതാവിനെ ആള്‍ദൈവമാക്കി.
ആള്‍ദൈവങ്ങള്‍ ഉണ്ടാകുന്നതെങ്ങനെയെന്ന് അയാള്‍ നവമൂലധന ബുദ്ധിയുടെ പൂപ്പലും വഴുക്കലുമുള്ള വക്രമലയാളത്തില്‍ എഴുതി പത്രത്തിലച്ചടിപ്പിച്ചു.
വൈതാളികര്‍ ആര്‍ത്തു.
വായിച്ചവര്‍ക്ക്‌ പാര്‍ട്ടിയില്‍ ആള്‍ദൈവങ്ങള്‍ എങ്ങനെയുണ്ടാകുന്നു എന്നുമാത്രം മനസ്സിലായില്ല.
ഒരു വ്യാജ ബുദ്ധിജീവി എങ്ങനെ ഒറ്റുകാരനായിത്തീരുന്നു എന്നുമാത്രം മനസ്സിലായി.
ചായക്കട തിണ്ണയിലിരുന്ന് കട്ടന്‍ ചായയ്ക്കൊപ്പം പത്രം വായിച്ച ഒരു നിസ്വന്‍,ബുദ്ധിജീവിയുടെ സങ്കീര്‍ണ്ണ ലിഖിതം മനസ്സിലാകാത്തതിനാല്‍ തന്റെ ചെറുബുദ്ധികൊണ്ട്‌ ലളിതമായി അത്‌ ഇങ്ങനെ പൂരിപ്പിച്ചു:
"പാര്‍ട്ടി ഒറ്റുകാരുടെ കൂടാരമാകുമ്പോള്‍ അവശേഷിക്കുന്നവര്‍ ആള്‍ ദൈവങ്ങളാകുന്നു."

8 comments:

  1. prasanth,

    aldaivangal undakkunnath enna thangalute post kandappol oralpam ahladathoteyanu evitekku vannath. karanam njan ettavum avasanam post cheythirikkunna kathayilum ethand ethokethanneyanu vishayam. pakshe, thangal subjectil ninnum vyathichalicho ennoru doubt thonni vayichappol? sorry oru pakshe, thangale manasillakkan kazhiyathathu kodnavum...angineyanegil ente vivaraketennu manasilakki kshamikkuka

    ReplyDelete
  2. പ്രിയ മനോരാജ്‌,
    സാഹിത്യത്തെ സംബന്ധിച്ച്‌ ഏകാഭിപ്രായം സാദ്ധ്യമല്ലല്ലോ.അഭിരുചിക്കനുസരിച്ച്‌ അത്‌ പ്രതിജനഭിന്നമാണ്‌.താങ്കളുടെ അഭിപ്രായത്തെ ഞാന്‍ മാനിക്കുന്നു.വളരെ നന്ദി.

    ReplyDelete
  3. "പാര്‍ട്ടി ഒറ്റുകാരുടെ കൂടാരമാകുമ്പോള്‍ അവശേഷിക്കുന്നവര്‍ ആള്‍ ദൈവങ്ങളാകുന്നു."

    ReplyDelete
  4. മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രത്തിന്‍റെ ഉറച്ച നിലപാടുതറയില്‍നി ന്നുകൊണ്ടു നോക്കിയാല്‍ കിരീടം, വിശുദ്ധപശു, അന്നദാതാവ്,ആള്‍ദൈവം...തുടങ്ങിയ സംജ്ഞാവലികള്‍ ഒരു സവര്‍ണ പെറ്റിബൂര്ഷ്വായുടെ സാന്നിദ്ധ്യം വിളിച്ചറിയിക്കുന്നുണ്ട്.
    അവലംബം- പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളെ എന്ന വരി വായിച്ചിട്ട് പൊന്ന് എന്ന പ്രയോഗംമൂലം ഈ വരി ബൂര്‍ മനസിന്റെ സാന്നിദ്ധ്യത്തെയാണ് കാണിക്കുന്നത് എന്ന ഒരു ഇടതുപക്ഷ ബുദ്ധിജീവിയുടെ ഉവാച.

    ReplyDelete
  5. ഇപ്പൊ മനസ്സിലായി..ഇങ്ങിനെയാണല്ലേ. ഭയങ്കരംതന്നെ..!

    ReplyDelete
  6. എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

    ReplyDelete