Friday, March 12, 2010

നിയോഗം

വല്‍മീകത്തിനുള്ളിലെ നിഷ്ക്രിയതയില്‍നിന്നും താപസന്‍ ശാപവചനം ആവര്‍ത്തിച്ചുരുവിട്ടുകൊണ്ട്‌ തമസാ തീരത്തെത്തി. കുഞ്ഞിച്ചിറകുകള്‍ മിനുക്കി മരക്കൊമ്പിലിരിക്കുന്ന ഇണപ്പക്ഷികളെ കണ്ട താപസനയനങ്ങള്‍ ചുറ്റും നിഷാദനെ തിരഞ്ഞു. കൈയ്യില്‍ വിഷാസ്ത്രവും കണ്ണില്‍ കത്തുന്ന ക്രൂരതയുമായി നിഷാദന്‍ എത്തിയില്ല. കാത്തുനിന്നു മടുത്ത താപസകണ്‌ഠത്തില്‍ ശാപവാക്യം കുരുങ്ങിക്കിടന്നു.പെട്ടന്ന് ഇണപ്പക്ഷികള്‍ ചിലച്ചുകൊണ്ട്‌ അകലേയ്ക്കു പറന്നുപോയി. ഞെട്ടിപ്പോയ താപസനുചുറ്റും പലതരം പക്ഷികള്‍ പരിഹാസധ്വനിപോലെ ചിലച്ചു. ഇതിഹാസ സൃഷ്ടിയുടെ ബീജാവാപം നടക്കാതെപോയ നിമിഷത്തെ ശപിച്ച്‌ താപസന്‍ മറ്റൊരു മുഹൂര്‍ത്തത്തിനായി വല്‍മീകത്തിലേക്ക്‌ മടങ്ങി.

4 comments:

  1. “തമസാ നദിയുടെ തീരത്ത്
    സായം സന്ധ്യാ നേരത്ത്
    പച്ചകൊമ്പിലിലച്ചാർത്തിൽ
    പക്ഷമൊതുക്കി ഇരു കിളികൾ
    ക്രൌഞ്ചപക്ഷികൾ രണ്ടെണ്ണം
    കരളുമുരുമ്മി ഇരുന്നപ്പോൾ
    അതുവഴി വന്നൊരു കാട്ടാളൻ
    അവയുടെ നേർക്കൊരു കണയെയ്തു
    അമ്പു പിഴക്കാതൊരു കിളിതൻ
    നെഞ്ഞിൽ ചെന്ന് തറച്ചപ്പോൾ
    ഞെട്ടറ്റടരും പൂ പോലെ വട്ടം വനകിളി നിപതിച്ചു“

    പെട്ടന്ന് ഓർമ്മവന്നത് ഇതാണ്. .ഭാവന കൊള്ളാം..

    ReplyDelete
  2. പ്രശാന്തേ,
    നിയോഗം കൊള്ളാം. ശൈലി ഇഷ്റ്റായീ

    ReplyDelete
  3. മനോരാജ്,റ്റോംസ് .വളരെ നന്ദി.

    ReplyDelete
  4. Borgata Hotel Casino & Spa - Mapyro
    Find the 김천 출장안마 perfect Borgata Hotel Casino 울산광역 출장마사지 & Spa in Atlantic City, NJ. 구미 출장마사지 View detailed customer reviews, videos, photos and more. Rating: 4.2 · 부천 출장안마 ‎1,523 reviews 출장안마

    ReplyDelete