അയാള്‍ക്ക് അവളോട് സ്നേഹത്തെക്കുറിച്ചുമാത്രമേ പറയാനുണ്ടായിരുന്നുള്ളൂ.ഉള്ളില്‍ വിങ്ങിനിന്നവ വാക്കുകളിലേക്ക് പരിഭാഷപ്പെടുത്താന്‍ അയാള്‍ നന്നേ പാടുപെട്ടു.'ആത്മാവിലലിഞ്ഞ സ്നേഹം' എന്ന അയാളുടെ വാക്കുകള്‍ കേട്ടപാടെ അവള്‍ ചിരിക്കാന്‍ തുടങ്ങി.ആ ചിരിയുടെ ചില്ലുകള്‍ കൊണ്ട് അയാളുടെ ഉള്ളം മുറിഞ്ഞ് ചോര പൊടിഞ്ഞു.ചിരിയുടെ ഇടവേളയില്‍ അവള്‍ ചോദിച്ചു:'നിന്റെ ആത്മാവിന് എന്തുനിറമാണ്? ജലത്തിന്റെ? പ്രാണവായുവിന്റെ? കണ്ണുനീരിന്റെ?'
ചിരിയുടെ ചില്ലുകള്‍ വീണ്ടും വീണുചിതറി.ഉള്ളം മുറിഞ്ഞ നീറ്റലില്‍ പിടഞ്ഞുകൊണ്ട് അയാള്‍ വിചാരിച്ചു:എന്റെ ആത്മാവിന്റെ നിറം....ഇല്ല.ഞാനതു പറയില്ല.എന്റെ ആത്മാവിന് നിന്റെ നിറമാണല്ലോ.
Wednesday, February 17, 2010
Subscribe to:
Post Comments (Atom)
അപ്പോള്‍ വെളുത്തതാവാനെ തരമുള്ളൂ.
ReplyDeleteഅതെ..റാംജി പറഞ്ഞപ്പോലെ വെളുത്തതാവാനെ തരമുള്ളൂ
ReplyDeleteAfter effect of Valentine's day???
ReplyDelete;)
പട്ടേപ്പാടം,ഏറക്കാടന്‍,പ്യാരി-
ReplyDeleteഎല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
NIRAMILLATHA AATHMAAVINTE NIRAM ENTHAVAAM?
ReplyDelete