Wednesday, February 17, 2010

ആത്മാവിന്റെ നിറം

അയാള്‍ക്ക്‌ അവളോട്‌ സ്നേഹത്തെക്കുറിച്ചുമാത്രമേ പറയാനുണ്ടായിരുന്നുള്ളൂ.ഉള്ളില്‍ വിങ്ങിനിന്നവ വാക്കുകളിലേക്ക്‌ പരിഭാഷപ്പെടുത്താന്‍ അയാള്‍ നന്നേ പാടുപെട്ടു.'ആത്മാവിലലിഞ്ഞ സ്നേഹം' എന്ന അയാളുടെ വാക്കുകള്‍ കേട്ടപാടെ അവള്‍ ചിരിക്കാന്‍ തുടങ്ങി.ആ ചിരിയുടെ ചില്ലുകള്‍ കൊണ്ട്‌ അയാളുടെ ഉള്ളം മുറിഞ്ഞ്‌ ചോര പൊടിഞ്ഞു.ചിരിയുടെ ഇടവേളയില്‍ അവള്‍ ചോദിച്ചു:'നിന്റെ ആത്മാവിന്‌ എന്തുനിറമാണ്‌? ജലത്തിന്റെ? പ്രാണവായുവിന്റെ? കണ്ണുനീരിന്റെ?'
ചിരിയുടെ ചില്ലുകള്‍ വീണ്ടും വീണുചിതറി.ഉള്ളം മുറിഞ്ഞ നീറ്റലില്‍ പിടഞ്ഞുകൊണ്ട്‌ അയാള്‍ വിചാരിച്ചു:എന്റെ ആത്മാവിന്റെ നിറം....ഇല്ല.ഞാനതു പറയില്ല.എന്റെ ആത്മാവിന്‌ നിന്റെ നിറമാണല്ലോ.

5 comments:

  1. അപ്പോള്‍ വെളുത്തതാവാനെ തരമുള്ളൂ.

    ReplyDelete
  2. അതെ..റാംജി പറഞ്ഞപ്പോലെ വെളുത്തതാവാനെ തരമുള്ളൂ

    ReplyDelete
  3. After effect of Valentine's day???
    ;)

    ReplyDelete
  4. പട്ടേപ്പാടം,ഏറക്കാടന്‍,പ്യാരി-
    എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

    ReplyDelete
  5. NIRAMILLATHA AATHMAAVINTE NIRAM ENTHAVAAM?

    ReplyDelete